Posted On
date_range Updated On
date_range സ്കൂൾ വാൻ തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും കുട്ടികൾക്കും പരിക്ക്
ചെറുതുരുത്തി: സ്കൂൾ വാൻ നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞ് ഡ്രൈവർക്കും കുട്ടികൾക്കും പരിക്കേറ്റു. മുള്ളൂർക്കര ഗവ. എൽ.പി സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന സ്വകാര്യവ്യക്തിയുടെ വാനാണ് അപകടത്തിൽപെട്ടത്.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് ആറ്റൂർ കൊല്ലംമാക്കിന് സമീപമാണ് അപകടം. വണ്ടിയിൽ കുറച്ച് കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നിസ്സാര പരിക്കേറ്റ രണ്ടുകുട്ടികളെയും ഡ്രൈവറെയും നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.
ഡ്രൈവറുടെ കൈയിന് പരിക്കുണ്ട്. കുട്ടികൾ രക്ഷിതാക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.