ചെറുതുരുത്തി: പൈങ്കുളം ഉന്നത്തൂർ ക്ഷേത്രത്തിന് മുൻവശത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു. പാലക്കാട് വാണിയംകുളം സ്വദേശി അനിൽകുമാറിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ക്ഷേത്രത്തിന് മുൻവശത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് അജ്ഞാതരായ പ്രതികൾ അവിടെ നിന്ന് മാറ്റി സമീപത്തെ കനാൽ പാലത്തിന് മുകളിൽ കൊണ്ടുപോയാണ് തീയിട്ടത്. വാഹനം പൂർണമായും കത്തിനശിച്ച നിലയിലാണ്. വ്യക്തിവൈരാഗ്യമാണ് കടുംകൈക്ക് പിന്നിലെന്ന് സംശയിക്കുന്നു. ചെറുതുരുത്തി പൊലീസും തൃശൂരിൽ നിന്നുള്ള ഫോറൻസിക് സയന്റിഫിക് വിദഗ്ധൻ അജിൽ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പരിശോധിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.