Posted On
date_range Updated On
date_range അനധികൃത മണൽ കടത്ത്; ലോറിയും ഡ്രൈവറും പിടിയിൽ
ചെറുതുരുത്തി: ഭാരതപ്പുഴയിൽനിന്ന് അനധികൃതമായി മണൽ കടത്തിയ ലോറിയും ഡ്രൈവറും പിടിയിൽ. ദേശമംഗലം പല്ലൂർ വറവട്ടൂർ കാക്കാടത്തു വീട്ടിൽ അബ്ദുൽ സമദ് (44) ആണ് അറസ്റ്റിലായത്. വരവട്ടൂറിന് അടുത്തുള്ള കൊണവള്ളി ഭാരതപ്പുഴ കടവിൽ നിന്നാണ് മണൽ കടത്തിയത്.
പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ പോയ വാഹനം എസ്.ഐ ഇ.വി. സുഭാഷന്റെ നേതൃത്വത്തിൽ പിന്തുടർന്നാണ് പിടികൂടിയത്. പി.ഡബ്യൂ.ഡി വർക്ക് എന്ന പേരിലുള്ള ബോർഡ് വെച്ചായിരുന്നു മണൽക്കടത്ത്. സി.പി.ഒ ടി.പി. സഞ്ജു, ഹോം ഗാർഡ് കെ.കെ. വേലായുധൻ എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.