Posted On
date_range Updated On
date_range കോൺഗ്രസ് നേതാവിനെ ഗുണ്ടാസംഘം ആക്രമിച്ചതായി പരാതി
ചെറുതുരുത്തി: വരവൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറിനുനേരെ ഗുണ്ടാമാഫിയ ആക്രമണം. വരവൂർ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറ് കെ.കെ. മോഹനനെ കഴിഞ്ഞദിവസം ഉച്ചയോടെ ഒരുകൂട്ടം ചെറുപ്പക്കാർ ആക്രമിച്ചതെന്നാണ് പരാതി.
പത്തോളം വരുന്ന യുവാക്കൾ വടിവാളും ഇരുമ്പുദണ്ഡുകളുമായി എത്തിയാണ് തന്നെ ആക്രമിച്ചതെന്നും ഇവർ കഞ്ചാവ് മാഫിയയുമായി ബന്ധപ്പെട്ടവരാണ് എന്നും മോഹനെൻറ പരാതിയിൽ പറയുന്നു.
പരിക്കേറ്റ മോഹനൻ മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് അേന്വഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.