കെ.കെ. പരമേശ്വരൻ ചെണ്ടകൊട്ടി വോട്ടുചോദിക്കുന്നു
Posted On
date_range Updated On
date_range ചെണ്ടകൊട്ടി വോട്ടുതേടി സ്ഥാനാർഥി
ചെറുതുരുത്തി: സ്ഥാനാർഥിയെ പരിചയപ്പെടുത്തൽ വ്യത്യസ്തമായി. ദേശമംഗലം ഗ്രാമപഞ്ചായത്തിലെ 15ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന കെ.കെ. പരമേശ്വരെൻറ പ്രചാരണമാണ് വ്യത്യസ്തമായത്.
ചെണ്ടകൊട്ടിയാണ് സ്ഥാനാർഥി വോട്ടഭ്യർഥന നടത്തിയത്. മുൻകാലങ്ങളിൽ സിനിമകൾ മാറുമ്പോൾ സിനിമാ തിയറ്ററുകാർ സിനിമ നോട്ടീസും മറ്റും വിതരണം ചെയ്തിരുന്നത് ഈ മാർഗത്തിലായിരുന്നു. 30 വർഷം മുമ്പ് ഇത്തരത്തിൽ സ്വന്തം നാട്ടിൽ മറ്റൊരു സ്ഥാനാർഥിയും ഇതുപോലെ ചെണ്ടകൊട്ടി പ്രചാരണം നടത്തിയിരുന്നു.
പരിസ്ഥിതിക്ക് കോട്ടംവരുത്താതെ തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നതാണ് സ്ഥാനാർഥിയുടെ ഉദ്ദേശം. സ്ഥാനാർഥിക്കൊപ്പം ഭാര്യ ഗീത, വാദ്യകലാകാരൻ മണികണ്ഠൻ എന്ന മാണിക്യൻ ആറങ്ങോട്ടുകര, പെട്ടി ഓട്ടോ ഡ്രൈവർ ഹംസ എന്നിവരാണ് പ്രചാരണത്തിെൻറ ഭാഗമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.