മേത്തല: ക്രിസ്മസ് സമ്മാനവുമായി ചേരമാൻ ജുമാമസ്ജിദ് ഭാരവാഹികൾ ഇത്തവണയും അരമനയിലെത്തി. കോട്ടപ്പുറം രൂപതയുടെ ആരംഭം മുതൽ ക്രിസ്മസ് ആശംസയും സമ്മാനവുമായി ബിഷപ്പിനെ സന്ദർശിക്കുന്ന പതിവ് ഇക്കുറിയും മഹല്ല് കമ്മിറ്റി തെറ്റിച്ചില്ല. മഹല്ല് ഇമാം ഡോ. മുഹമ്മദ് സലിം നദ്വി, സെക്രട്ടറി എസ്.എ. അബ്ദുൽ കയ്യൂം, അഡ്മിനിസ്ട്രേറ്റർ ഇ.ബി. ഫൈസൽ എന്നിവരാണ് ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരിയെ കാണാൻ അരമനയിലെത്തിയത്.
മസ്ജിദ് പഴയ പ്രൗഢിയിൽ പുനർനിർമിക്കുന്നതിലുള്ള സന്തോഷം കമ്മിറ്റിയുമായി ബിഷപ് പങ്കുവെച്ചു. ചേരമാൻ ജുമാമസ്ജിദും കോട്ടപ്പുറം രൂപതയും തമ്മിലുള്ള സൗഹൃദം കാലഘട്ടത്തിന് മാതൃകയാകുമെന്ന് ഇമാം ഡോ. മുഹമ്മദ് സലിം നദ്വി അഭിപ്രായപ്പെട്ടു. ചേരമാൻ ജുമാമസ്ജിദിെൻറ ഭൂഗർഭ പള്ളിയുടെ നിർമാണം പൂർത്തീകരിച്ചതിന് ശേഷം രൂപതയിലെ വൈദികർക്കൊപ്പം മസ്ജിദ് സന്ദർശിക്കാനുള്ള ആഗ്രഹവും ബിഷപ്പ് മഹല്ല് കമ്മിറ്റിയുമായി പങ്കുവെച്ചു. കിഡ്സ് ഡയറക്ടർ ഫാ. പോൾ മഹല്ലിനുള്ള ക്രിസ്മസ് സമ്മാനവുമായി മസ്ജിദ് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.