അ​ക​ലാ​ട് ഒ​റ്റ​യി​നി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ അ​ഗ്നി​ക്കി​ര​യാ​യ​പ്പോ​ൾ

ഒ​റ്റ​യി​നി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട അ​ഞ്ചു​വാ​ഹ​ന​ങ്ങ​ൾ അ​ജ്ഞാ​ത​ർ അ​ഗ്നി​ക്കി​ര​യാ​ക്കി

ചാ​വ​ക്കാ​ട്: അ​ക​ലാ​ട് ഒ​റ്റ​യി​നി​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട അ​ഞ്ചു വാ​ഹ​ന​ങ്ങ​ൾ അ​ജ്ഞാ​ത​ർ അ​ഗ്നി​ക്കി​ര​യാ​ക്കി. ഒ​റ്റ​യി​നി കാ​ട്ടി​ലെ​പ്പ​ള്ളി മ​ഹ്ള​റ ലി​ങ്ക് റോ​ഡി​ൽ കോ​ട്ട​പ​റ​മ്പി​ൽ സു​ലൈ​മാ​ന്റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ര​ണ്ട് കാ​റു​ക​ളും മൂ​ന്ന് ബൈ​ക്കു​ക​ളു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്.

മു​റ്റ​ത്ത് പ​ല സ്ഥ​ല​ത്താ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന മൂ​ന്ന് ബൈ​ക്കു​ക​ൾ കാ​റു​ക​ൾ​ക്കി​ട​യി​ൽ​വെ​ച്ചാ​ണ് ക​ത്തി​ച്ചി​ട്ടു​ള്ള​ത്. പോ​ർ​ച്ചി​ൽ മ​റ്റൊ​രു കാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും പെ​ട്ടെ​ന്ന് തീ ​അ​ണ​ച്ച​ത് മൂ​ലം ഈ ​വാ​ഹ​ന​ത്തി​ലേ​ക്ക് പ​ട​ർ​ന്നി​ല്ല.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. സു​ലൈ​മാ​ന്റെ മ​രു​മ​ക​ൻ കു​ള​ങ്ങ​ര വീ​ട്ടി​ൽ ജ​മാ​ലും കു​ടും​ബ​വും ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. സം​ഭ​വ സ​മ​യം വീ​ട്ടി​ന​ക​ത്ത് സു​ലൈ​മാ​നും ഭാ​ര്യ​യും മ​രു​മ​ക​ൻ ജ​മാ​ലും ഭാ​ര്യ​യും മൂ​ന്ന് മ​ക്ക​ളും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

തീ ​ക​ത്തു​മ്പോ​ൾ മ​ഹീ​ന്ദ്ര കാ​റി​ലെ ഫ​യ​ർ അ​ലാ​റം കേ​ട്ടാ​ണ് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന​ത്. വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ മൊ​ത്തം തീ ​ആ​ളി​പ്പ​ട​രു​ന്ന​താ​ണ് ക​ണ്ട​ത്. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ചേ​ർ​ന്ന് വെ​ള്ള​മൊ​ഴി​ച്ച് അ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Five vehicles parked infront of house was burnt by unknown persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.