കോവിഡ് ചട്ടം ലംഘിച്ച് സന്ദർശകരുടെ തിരക്ക് കൂടിയതോടെ ബ്ലാങ്ങാട് ബീച്ചിൽ

തീരദേശ റോഡ് പൊലീസ് അടക്കുന്നു

വിലക്ക് ലംഘിച്ച് കടൽ കാണാനെത്തി; 40 പേർക്കെതിരെ കേസ്

ചാവക്കാട്: കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് ബ്ലാങ്ങാട് ബീച്ചിൽ ഓണം ആഘോഷിക്കാൻ എത്തുന്നവരുടെ തിരക്ക് കൂടിയതോടെ മേഖലയിലേക്കുള്ള റോഡടച്ച് പൊലീസ്. 40 പേർക്കെതിരെ കേസെടുത്തു. ചാവക്കാട്​ സ്​​റ്റേഷൻ പരിധിയിലെ ബ്ലാങ്ങാട് ബീച്ച്, തൊട്ടാപ്പ്, ബദര്‍പള്ളി പരിസരം, ലൈറ്റ് ഹൗസ് പരിസരം എന്നിവിടങ്ങളിലാണ് കോവിഡ് പ്രൊട്ടോകോൾ ലംഘിച്ചു കൈക്കുഞ്ഞുങ്ങളുമായി ഓണാവധി ആലോഷിക്കാൻ ആളുകൾ തിരക്ക് കൂട്ടിയത്.

ബീച്ച് സന്ദർശനം പൊലീസ് നേരത്തേ നിരോധിച്ചിട്ടുള്ളതാണ്. കൂടാതെ കടപ്പുറം പഞ്ചായത്തില്‍ രണ്ടു വാര്‍ഡുകള്‍ കണ്ടെയ്​ൻമെൻറ്​ സോണുകളാണ്. തീരദേശ പാതകൾ അടച്ചുവെങ്കിലും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും പ്രദേശവാസികൾക്കും വാഹന യാത്രക്ക് വിലക്കില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-05 08:45 GMT