നിഖിൽ, ജിേൻറാ
വീട് ആക്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ
ചാലക്കുടി: പോട്ടയിൽ വ്യാപാരിയുടെ വീട് ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഒന്നാം പ്രതി ആളൂർ പൊന്മിനിശ്ശേരി ജിേൻറാ (35), മൂന്നാം പ്രതി ആളൂർ അരിക്കാടൻ ലിജിൻ (24) എന്നിവരാണ് പിടിയിലായത്. ഇരുവരും ഒളിവിലായിരുന്നു. രണ്ടാം പ്രതി ആളൂർ ചേര്യേക്കര നിഖിൽ തോമസിനെ (36) നേരേത്ത പൊലീസ് പിടികൂടിയിരുന്നു.
മേയ് മൂന്നിന് രാത്രി ഒമ്പതോടെയാണ് സംഭവം. രാത്രി രണ്ട് ബൈക്കുകളിലായി എത്തിയ അക്രമികൾ മുൻവൈരാഗ്യത്തിെൻറ പേരിൽ പോട്ട കൈനാടത്ത് പറമ്പിൽ ജെസ്റ്റിെൻറ വീട്ടിൽ അതിക്രമിച്ച് കയറി വസ്തുക്കൾ നശിപ്പിക്കുകയും വീട്ടുകാരെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ ജെസ്റ്റിൻ, ഭാര്യ ജിജി, മൂന്ന് വയസ്സായ കുഞ്ഞ് എന്നിവർക്ക് പരിക്കേറ്റു. വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് കാറുകളും തകർത്തിരുന്നു.
ജസ്റ്റിൻ ആളൂരിൽ സ്റ്റേഷനറി വ്യാപാരിയാണ്. കടയുടെ സമീപം തുടർച്ചയായി മദ്യപിക്കുന്നത് എതിർത്തതിനെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ചാലക്കുടി സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.