കേ​ച്ചേ​രി മ​ണ​ലി​യി​ൽ ക​വ​ർ​ച്ച ന​ട​ന്ന വീ​ട്ടി​ൽ സാ​ധ​ന​ങ്ങ​ൾ

വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ൽ

പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടിൽനിന്ന് പണവും സ്വർണവും കവർന്നു

കേച്ചേരി: മണലിയിൽ പൊലീസുകാരന്റെ വീട്ടിൽ കവർച്ച. പണവും മൊബൈൽ ഫോണും സ്വർണവും മോഷണം പോയി. ഗുരുവായൂർ സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പുളിച്ചാറം വീട്ടിൽ ഷെഫീഖിന്റെ വീട്ടിൽ ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50,000 രൂപയും മൂന്നു ഗ്രാമിന്റെ കമ്മലും മൊബൈൽ ഫോണുമാണ് കവർച്ച ചെയ്യപ്പെട്ടത്.

500 മീറ്റർ അകലെ പുതുതായി നിർമിച്ച വീട്ടിലായിരുന്നു ഷെഫീഖിന്റെ കുടുംബം ശനിയാഴ്ച രാത്രി ഉണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ പിതാവ് ഖാലിദ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ പിറകിലെ ഗ്രില്ലിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്.

മുറിക്കുള്ളിലെ അലമാരയിലാണ് പണവും ആഭരണവും സൂക്ഷിച്ചിരുന്നത്. സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. മറ്റു പല സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഇവർ വ്യക്തമാക്കി. വീട്ടിൽ ആരും ഇല്ലെന്ന് വ്യക്തമായി അറിയാവുന്നയാളാണ് കവർച്ചക്ക് പിന്നില്ലെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തെത്തുടർന്ന് കുന്നംകുളം പൊലീസ്, വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരെത്തി പരിശോധന നടത്തി. 

Tags:    
News Summary - Cash and gold were stolen from the police officer's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.