വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തകർത്ത നിലയിൽ
Posted On
date_range Updated On
date_range വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ തകർത്ത നിലയിൽ
ചെന്ത്രാപ്പിന്നി: ചാമക്കാലയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ സാമൂഹിക വിരുദ്ധർ തല്ലി തകർത്തതായി പരാതി. ചാമക്കാല സ്കൂളിന് സമീപം താമസിക്കുന്ന ചൂലുക്കാരൻ അസീസിെൻറ കാറാണ് തകർത്തത്. കാറിെൻറ ചില്ലുകൾ കല്ല് കൊണ്ട് തകർത്ത നിലയിലാണ്.
അസീസ് വിദേശത്താണ്. ഒരാഴ്ചയായി കുടുംബം വീട്ടിലുണ്ടായിരുന്നില്ല.
വ്യാഴാഴ്ച വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് കാർ തകർത്തതായി കണ്ടത്. ഒരാഴ്ച മുമ്പ് തൊട്ടടുത്ത് താമസിക്കുന്ന ആശാവർക്കർ ഹസീന ഷാജിയുടെ സ്കൂട്ടർ സാമൂഹിക വിരുദ്ധർ നശിപ്പിച്ച് കുറ്റിക്കാട്ടിൽ തള്ളിയിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.