അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​റു​ക​ൾ

കാറുകളുടെ കൂട്ടിയിടി; രണ്ടുപേർക്ക് പരിക്ക്

ചെന്ത്രാപ്പിന്നി: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ടിരുന്ന കാറുകളിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. പെരിങ്ങോട്ടുകരയിൽ നിന്ന് പെരിഞ്ഞനത്തേക്ക് പോയിരുന്ന കാറാണ് ചെന്ത്രാപ്പിന്നി മർവ്വ ഹോട്ടലിന് മുന്നിൽ അപകടമുണ്ടാക്കിയത്.

ഹോട്ടലിന് മുന്നിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകളിലാണ് ഇടിച്ചത്. നിയന്ത്രണം വിട്ട കാറിലുണ്ടായിരുന്ന പെരിങ്ങോട്ടുകര സ്വദേശി പുത്തൂര് ജോയൽ (20), ചാഴൂർ സ്വദേശി തെരുവത്തിൽ അമീൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആക്ട്സ് പ്രവർത്തകർ മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - car accident two injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.