കഞ്ചാവ് കടത്ത്: പിന്നിൽ ഗുണ്ട സംഘങ്ങളെന്ന് പൊലീസ്

ആമ്പല്ലൂർ: ദേശീയപാത ആമ്പല്ലൂരിൽ ഹൈവേ പൊലീസ് വാഹനപരിശോധനക്കിടെ പിടികൂടിയ കഞ്ചാവ് കടത്തിന് പിന്നിൽ ഗുണ്ട സംഘങ്ങളെന്ന് സംശയം. ജില്ലക്ക് പുറത്തുള്ള ഗുണ്ട നേതാവിന്റെ സംഘത്തിൽപ്പെട്ടവരാണ് കഞ്ചാവ് കൊണ്ടുവരുന്നതും വിതരണം നടത്തുന്നതെന്നുമാണ് പൊലീസിന് ലഭിച്ച സൂചന.

കഴിഞ്ഞ ദിവസം കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ അറസ്റ്റിലായ ചിറ്റിശ്ശേരി സ്വദേശി സതീശൻ നേരത്തേ കളിമണ്ണ് കടത്ത് സംഘത്തിൽപ്പെട്ടയാളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാസങ്ങളായി കഞ്ചാവ് കടത്ത് സംഘത്തോടൊപ്പമാണ് ഇയാൾ.

കഞ്ചാവ് കടത്താനുപയോഗിച്ച കാർ ഇയാളുടെ സഹോദരിയുടെ പേരിലുള്ളതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾ നൽകിയ മൊഴിയനുസരിച്ച് കഞ്ചാവ് സൂക്ഷിച്ചതായി പറയുന്ന സ്ഥലങ്ങൾ തിരഞ്ഞുപോയ പൊലീസ് നിരാശരായി മടങ്ങി. ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - cannabis trafficking-Police say gangs are behind it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.