പെരുമ്പിലാവ് പൊറവൂരിൽ മോഷണം നടന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range വീട് കുത്തിത്തുറന്ന് മോഷണം; 50,000 രൂപ നഷ്ടപ്പെട്ടു
പെരുമ്പിലാവ്: പൊറവൂരിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം. ചീനിത്തുറ റോഡിൽ മഞ്ഞകോട്ട മൂലയിൽ ഷുക്കൂറിന്റെ വീട്ടിലാണ് സംഭവം. കാമറയും 50,000 രൂപയും നഷ്ടപ്പെട്ടു. വീട്ടുകാർ ശനിയാഴ്ച ഉച്ചയോടെ ചങ്ങരംകുളത്തെ ബന്ധുവീട്ടിൽ പോയതായിരുന്നു.
ചൊവ്വാഴ്ച രാവിലെ തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീടിന്റെ മുൻവശത്തെ ഗ്രില്ലിന്റെ പൂട്ട് ഓടാമ്പലയോടെ അറുത്തുമാറ്റിയ നിലയിലാണ്. അകത്തെ മൂന്ന് മുറികളിലെ അലമാരകളുടെ പൂട്ട് തകർത്തിട്ടുണ്ട്. പൊലീസെത്തി തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.