Posted On
date_range Updated On
date_range പോസ്റ്റ്മോർട്ടത്തിന് കൈക്കൂലി: വെറ്ററിനറി ഡോക്ടർക്ക് ഒരു വർഷം കഠിന തടവും ലക്ഷം രൂപ പിഴയും
തൃശൂർ: കൈക്കൂലി കേസിൽ വെറ്ററിനറി ഡോക്ടർക്ക് ഒരു വർഷം കഠിനതടവും ഒരു ലക്ഷം പിഴയടക്കാനും ശിക്ഷ. പാലക്കാട് മലമ്പുഴ വെറ്ററിനറി ആശുപത്രിയിലെ ഡോക്ടർ വി.വി. ശ്രീജിത്തിനെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ജി. അനിൽ ശിക്ഷിച്ചത്. കഠിനതടവ് ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
പിഴയടക്കാത്ത പക്ഷം ആറുമാസം വീതം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. വിജിലന്‍സിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.ആർ. സ്റ്റാലിന് ഹാജരായി. 4000 രൂപ കൈക്കൂലി വാങ്ങി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് കണ്ടെത്തി രണ്ട് വകുപ്പുകളിലായാണ് ശിക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.