ക്ഷേത്രത്തിന് മുന്നിലെ ബോർഡും തൂണും നശിപ്പിച്ചനിലയിൽ
Posted On
date_range Updated On
date_range ക്ഷേത്രത്തിന് മുന്നിലെ ബോർഡും തൂണുകളും നശിപ്പിച്ചനിലയിൽ
അരിമ്പൂർ: എറവ് പരദേവത ക്ഷേത്രത്തിനു മുൻവശത്ത് സ്ഥാപിച്ച ആർച്ച് ബോർഡും തൂണുകളും സാമൂഹികവിരുദ്ധർ തകർത്തു. 12 അടി ഉയരമുള്ള രണ്ട് ഇരുമ്പുതൂണും ക്ഷേത്രത്തിന്റെ പേരെഴുതിയ 10 അടിയിലധികം വീതിയിലുള്ള ആർച്ചുമാണ് നശിപ്പിച്ചത്. ബോർഡിന്റെ കാലുകൾ ഒടിച്ചനിലയിലാണ്.
എറവ് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിന് കീഴിലുള്ളതാണ് പരദേവത ക്ഷേത്രം. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കുറ്റക്കാരെ എത്രയും പെെട്ടന്ന് പൊലീസ് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ക്ഷേത്രം ഭാരവാഹികൾ അന്തിക്കാട് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.