Posted On
date_range Updated On
date_range കണ്ടശ്ശാംകടവിൽ ബൈക്ക് മോഷ്ടിച്ചു
കാഞ്ഞാണി: കണ്ടശ്ശാംകടവ് താനാപാടം പെരുമാടൻ ഈനാശുവിന്‍റെ ബൈക്ക് മോഷണം പോയതായി പരാതി. ബുധനാഴ്ച രാത്രി വീട്ടുമുറ്റത്ത് വെച്ചിരുന്നതാണ്. വ്യാഴാഴ്ച രാവിലെ കാണാതായെന്നാണ് പരാതി. കോൺവെന്‍റിനുള്ളിൽ പ്രധാന അധ്യാപികയുടെ ഓഫിസിനുള്ളിലും സ്റ്റാഫ് റൂമിലും മോഷണം ശ്രമം നടന്നിട്ടുണ്ട്.
അലമാര വലിച്ചിട്ട നിലയിലും അലമാരകൾക്കുള്ളിൽനിന്ന് സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലുമാണ്. രാവിലെ കായികാധ്യാപക വന്നപ്പോഴാണ് സംഭവം അറിയുന്നത്. കാമറയുടെ ഡി.വി.ആർ കൊണ്ടുപോയിട്ടുണ്ടെങ്കിലും മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും പി.ടി.എ പ്രസിഡന്റ് ബിജി പോൾ പറഞ്ഞു. അന്തിക്കാട് പൊലീസ് സംഭവസ്ഥലങ്ങളിലെത്തി കാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.