പട്ടിക്കാട്: തെക്കുംപാടത്ത് തേനീച്ച ആക്രമണത്തില്‍ ഒരു വീട്ടിലെ നാലുപേര്‍ക്ക് പരിക്ക്. തെക്കുംപാടം മഞ്ഞകുന്നില് പാഴാര്ണിയില് ഹരിദാസ്, ഭാര്യ രജനി, മക്കളായ അശ്വതി, ശ്യാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ വളര്‍ത്തുനായ് തേനീച്ചകളുടെ കുത്തേറ്റ് ചത്തു.
മുറ്റത്ത് സൈക്കിള്‍ ചവിട്ടുകയായിരുന്ന ശ്യാമിനെയാണ് ആദ്യം കുത്തിയത്. കുട്ടിയുടെ കരച്ചില് കേട്ട് ഓടിയെത്തിയ മാതാപിതാക്കള്‍ക്കും സഹോദരിക്കും കുത്തേറ്റു.
അകത്തേക്ക് ഓടിക്കയറിയ ഇവരുടെ പിറകെ തേനീച്ചകളും എത്തി ആക്രമണം തുടര്‍ന്നു. ഓട്ടത്തിനിെട വീണ് രജനിക്ക് കാലിന് പരിക്കേറ്റു. പരിസരത്ത് തീയിട്ടാണ് തേനീച്ചകളെ അകറ്റിയത്. നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോട്ടറി വിൽപനക്കാരനായ ഹരിദാസ് വനത്തിനോട് ചേര്‍ന്ന ഒറ്റമുറി വീട്ടില്‍ വാടകക്കാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.