കൊടുങ്ങല്ലൂർ: സ്വർണത്തിന് മുന്നിൽ മനസ്സ് പതറാത്ത ബാങ്ക് കാവൽക്കാരൻ. പാപ്പിനിവട്ടം സർവിസ് സഹകരണ ബാങ്കിലെ വാച്ച്മാൻ ജയസിങ്ങൻ എന്ന രാജുവാണ് കളഞ്ഞുകിട്ടിയ ആഭരണം ഉടമക്ക് തിരികെനൽകിയത്. പള്ളിവളവ് വടക്ക് വശത്തുനിന്ന് ലഭിച്ച രണ്ടര പവെൻറ സ്വർണമാലയാണ് ഉടമക്ക് തിരികെനൽകിയത്.
മതിലകം പൊലീസ് സ്റ്റേഷനിൽ വന്ന് എസ്.ഐ സൂരജിെൻറ സാന്നിധ്യത്തിൽ ഉടമ പൊരിബസാർ സ്വദേശി പുതുവീട്ടിൽ ശിഹാബിന് കൈമാറുകയായിരുന്നു. ശിഹാബിെൻറ മകൾ ഫർഹാ ചക്കരപാടത്തു പോയവഴി കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്വർണമാല നഷ്ടമായത്.
അന്നേ ദിവസംതന്നെ വാച്ച്മാന് ലഭിച്ച സ്വർണമാല ബാങ്കിൽ ഏൽപിക്കുകയും സ്റ്റേഷനിൽ അറിയിക്കുകയുമായിരുന്നു. ഉടമ വ്യക്തമായ രേഖകളുമായി പൊലീസ് മുഖാന്തരം ബന്ധപ്പെട്ടപ്പോൾ തിരികെ നൽകുകയായിരുന്നു. പാപ്പിനിവട്ടം ബാങ്ക് പ്രസിഡൻറ് ഇ.കെ. ബിജുവും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.