സു​ഭാ​ഷ്

വധശ്രമം: പ്രതിക്ക് രണ്ടുവർഷം തടവ്

തൃശൂർ: കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ടുവർഷം കഠിനതടവും 10,000 രൂപ പിഴയും. തോളൂര്‍ പറപ്പൂര്‍ വടുതല വീട്ടില്‍ സുഭാഷിനെയാണ് തൃശൂർ പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി എം.കെ. ഗണേഷ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസംകൂടി തടവ് അനുഭവിക്കണം.

സുഭാഷിന്റെ അയല്‍വാസിയും സഹോദരപുത്രനുമായ വടുതല വീട്ടില്‍ വിഷ്ണുവിനെയാണ് (26) ആക്രമിച്ചത്. 2016 ഫെബ്രുവരി ഏഴിനാണ് സംഭവം. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോണ്‍സണ്‍ ടി. തോമസ്, അഭിഭാഷകരായ എം.ആര്‍. കൃഷ്ണപ്രസാദ്, എ. കൃഷ്ണദാസ്, റോണ്‍സ് വി. അനില്‍, പി.ആര്‍. ശ്രീലേഖ എന്നിവര്‍ ഹാജരായി.

Tags:    
News Summary - Attempted to murder-Two years imprisonment for the accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.