പിടിയിലായവർ
കൊലപാതകശ്രമം: രണ്ടുപേർ അറസ്റ്റിൽ
പട്ടിക്കാട്: ചാണോത്ത് യുവാവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ചാണോത്ത് സ്വദേശി ആനാട്ടിൽ വീട്ടിൽ വിപിൻ (28), തോട്ടപ്പടി സ്വദേശി അത്തുപ്പ എന്ന അനീഷ് (33) എന്നിവരെയാണ് പീച്ചി സ്റ്റേഷൻ ഹൗസ് ഓഫിസർ ബിബിൻ ബി. നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ചാണോത്ത് സ്വദേശിയായ റിജോ പട്ടിക്കാട്ടുനിന്ന് വീട്ടുസാധനങ്ങൾ വാങ്ങി ബൈക്കിൽ തിരിച്ചുവരുന്ന വഴി ചാണോത്ത് പാലത്തിൽ കാത്തുനിന്ന വിപിനും അത്തുപ്പയും ചേർന്ന് റിജോയെ ബൈക്കിൽനിന്ന് ചവിട്ടി താഴേക്കിടുകയും മർദിക്കുകയും തുടർന്ന് കഴുത്തിൽ കുത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് കേസ്.
മയക്കുമരുന്ന് വിൽപന ചോദ്യംചെയ്തതിനുള്ള വൈരാഗ്യത്തിന്റെ പേരിലാണ് പ്രതികൾ രണ്ടുപേരും ചേർന്ന് ആക്രമണം നടത്തിയതെന്ന് പൊലീസ് പറയുന്നു. സീനിയർ സി.പി.ഒ രഞ്ജിത്ത്, സി.പി.ഒമാരായ ദിലീപ്, ആദർശ് ജോസഫ്, വിനീഷ് കുമാർ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.