പ്രശാന്ത്
തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡിൽ ഉറങ്ങിക്കിടന്നയാളെ കല്ലുകൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ലാലൂർ കോട്ടയിൽ പ്രശാന്തിനെയാണ് (48) ഈസ്റ്റ് എസ്.എച്ച്.ഒ പി. ലാൽകുമാറും സിറ്റി ഷാഡോ പൊലീസ് സംഘവും ചേർന്ന് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
കടത്തിണ്ണയിൽ ഉറങ്ങുകയായിരുന്ന വലിയാലുക്കൽ കോലക്കാട്ടിൽ വീട്ടിൽ ജയചന്ദ്രനെയാണ് (48) കൊല്ലാൻ ശ്രമിച്ചത്. രക്തത്തിൽ കുളിച്ചുകിടന്നിരുന്ന ജയചന്ദ്രനെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുൻവൈരാഗ്യമാണ് കാരണമെന്ന് പ്രശാന്ത് പൊലീസിനോട് പറഞ്ഞു. ജയചന്ദ്രൻ മരിച്ചു എന്നു കരുതി തിരുപ്പതിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലായത്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മാല പൊട്ടിക്കൽ, കവർച്ച, കഞ്ചാവ് കടത്ത് തുടങ്ങിയ കേസുകളിലെ പ്രതിയാണ് പ്രശാന്ത്. ജയചന്ദ്രൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർ പി. നെൽസൺ, ഷാഡോ പൊലീസിലെ എസ്,ഐമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, വിപിൻദാസ്, പി. ഹരീഷ്, വി.ബി. ദീപക് എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.