നവീൻ
അന്തിക്കാട്: യുവാവിനെ കൈമഴുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അന്തിക്കാട് താണ്ടിയേക്കൽ വീട്ടിൽ നവീനെയാണ് (39) അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. അന്തിക്കാട് സ്വദേശിയായ പുളിക്കൽ വീട്ടിൽ സിബിനെ (28) കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് നവീനെ അറസ്റ്റ് ചെയ്തത്.
സിബിന്റെ അനുജൻ വിബിനെ നവീൻ കളിയാക്കിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്താലാണ് അന്തിക്കാട് വെച്ച് ഈ മാസം മൂന്നിന് രാത്രി നവീൻ കൈമഴുകൊണ്ട് സിബിനെ തലയിൽ വെട്ടിയും വിബിനെ കൈകൊണ്ട് അടിച്ചും പരിക്കേൽപിക്കുകയും ചെയ്തത്.
നവീൻ നിരവധി കേസുകളിലെ പ്രതിയാണ്. അന്തിക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിന്ദ്, അഭിലാഷ്, കൃഷ്ണദാസ്, സിവിൽ പൊലീസ് ഓഫിർമാരായ അനൂപ്, ഷാജു, മഹേഷ് എന്നിവരാണ് നവീനെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.