കയ്പമംഗലത്ത് പൊലീസ് പിടികൂടിയ ലോറികൾ
Posted On
date_range Updated On
date_range അനധികൃതമായി കുളം നികത്താൻ ശ്രമം; ടിപ്പർ ലോറികൾ പിടികൂടി
കയ്പമംഗലം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി റോഡിൽ നിന്ന് മാലിന്യവും മണ്ണും നീക്കം ചെയ്യുന്നതിന്റെ മറവിൽ കുളം നികത്താൻ ശ്രമം. അയിരൂർ അമ്പലം പടിഞ്ഞാറ്, കാളമുറി വെസ്റ്റ് ഭാഗങ്ങളിലാണ് ജലസ്രോതസ്സുകൾ നികത്താൻ ശ്രമം നടത്തിയത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് മൂന്ന് ടിപ്പർ ലോറികൾ കയ്പമംഗലം പൊലീസ് പിടികൂടി. മാലിന്യ നീക്കത്തിന് കരാറെടുത്തവരാണ് കയ്പമംഗലം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ ലോഡുമായി വന്ന് കുളങ്ങൾ നികത്താൻ ശ്രമം നടത്തിയത്. സംഭവം ജില്ല കലക്ടർക്ക് റിപ്പോർട്ട് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.