തൃശൂർ: മദ്യലഹരിയിൽ 48കാരനെ ആക്രമിച്ചയാൾ അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി ചിന്താമണി നാടാർമഠത്തിൽ അർബുതരാജിനെയാണ് (തമ്പി -55) നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പാലിശ്ശേരി പാലക്കൽ നമ്പിയത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (48) ആക്രമിച്ചത്. ശനിയാഴ്ച രാത്രി 10ഓടെയായിരുന്നു സംഭവം. കണ്ണംകുളങ്ങരയിൽ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിലായിരുന്നു ആക്രമണം.
ഉണ്ണികൃഷ്ണനെ ബ്ലേഡ് കൊണ്ട് തലയിലും നെറ്റിയിലും കൈയിലും വരഞ്ഞ് മുറിവേൽപ്പിക്കുകയും കല്ല് കൊണ്ട് ഇടതുകൈക്ക് കുത്തി എല്ല് പൊട്ടിക്കുകയും ചെയ്തു. ഇരുവരും തമ്മിൽ ഒരാഴ്ച മുമ്പ് മദ്യപിച്ചുണ്ടായ തർക്കത്തിന്റെ വൈരാഗ്യത്തിലായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉണ്ണികൃഷ്ണൻ കണ്ണംകുളങ്ങരയിലെ വീട്ടിൽ നിൽക്കുന്നത് കണ്ടതോടെ മദ്യലഹരിയിലായിരുന്ന അർബുതരാജ് ആക്രമിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.