തൃശൂർ: ഇടവേളക്ക് ശേഷം സാമൂഹിക വിരുദ്ധരും മോഷ്ടാക്കളും പിടിച്ചുപറിക്കാരും സജീവമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ മാത്രം തൃശൂർ നഗരത്തിലുണ്ടായത് നാല് കവർച്ച ശ്രമങ്ങളാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളിലും കവർച്ചകളുണ്ടായി. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടായ അക്രമണത്തിനും കുറവുണ്ടായില്ല. ഒരാഴ്ചക്കിടയിൽ മാത്രം ജില്ല പൊലീസ് ആസ്ഥാനങ്ങളുടെ കൺമുന്നിൽ മാത്രം കവർച്ചയും സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമവും പെരുകുമ്പോഴും കർശന നടപടികൾക്ക് പൊലീസ് തയാറായിട്ടില്ല.
കഴിഞ്ഞ ദിവസം കോട്ടപ്പുറത്ത് നടന്നു പോവുകയായിരുന്ന അധ്യാപികക്ക് നേരെ ബൈക്കിലെത്തിയയാൾ അപമാനിച്ച് കടന്നു പോയിട്ട് ഇതുവരെയും അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസം സ്വരാജ് റൗണ്ടിൽ ഇന്ത്യൻ കോഫി ഹൗസിന് സമീപം യാത്രികക്ക് നേരെ സാമൂഹിക വിരുദ്ധെൻറ അപമാന ശ്രമമുണ്ടായതിലും നടപടിയുണ്ടായില്ല. ഈ സംഭവം നടക്കുമ്പോൾ സമീപത്ത് മഴക്കാലത്ത് ഇടിഞ്ഞു വീണ കോർപ്പറേഷൻ മേനാച്ചേരി കെട്ടിടം പൊളിച്ചിട്ട സ്ഥലത്ത് വാഹനം നിറുത്തിയുള്ള പരിശോധനയിലായിരുന്നു പൊലീസ്.
സ്ത്രീകൾക്കും കുട്ടികൾക്കും രക്ഷക്കായി പിങ്ക് പൊലീസ് പട്രോളിങ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും രാവിലെയും ൈവകീട്ടും നഗരത്തിലൊന്ന് കറങ്ങി തേക്കിൻകാട്ടിൽ വിശ്രമിക്കും. ഇവിടെ ആൺ-പെൺ വിദ്യാർഥികൾ ഒന്നിച്ചു പോവുന്നത് കണ്ടാൽ വിരട്ടുന്നതിലൊതുങ്ങും സുരക്ഷ.
തിങ്കളാഴ്ച ൈവകീട്ടാണ് ജില്ല ഭരണ സിരാകേന്ദ്രത്തിന് സമീപത്ത് കൗൺസിലറുടെ വീട്ടിൽ കയറി ഗുണ്ടാസംഘത്തിെൻറ ആക്രമണമുണ്ടായത്.
24 മണിക്കൂർ കനത്ത പട്രോളിങ് ഉള്ള നഗരമാണ് തൃശൂർ. എന്നിട്ടും കവർച്ചക്കാർക്കും സാമൂഹിക വിരുദ്ധർക്കും കുറവില്ല. ചൊവ്വാഴ്ച രാവിലെയാണ് സ്വരാജ് റൗണ്ടിലെ മെഡിക്കൽസെ്റ്റോറിൽ കവർച്ചാശ്രമം കണ്ടത്.
ദിവസങ്ങൾക്ക് മുമ്പാണ് പാലസ് റോഡിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് ആസ്ഥാനത്ത് മോഷണമുണ്ടായത്.
ഇവിടെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും മോഷ്ടാവിനെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസാണ് മെഡിക്കൽ കോളജ് കാമ്പസിലൂടെ നടന്ന് പോവുകയായിരുന്ന വിദ്യാർഥിക്ക് നേരെ സാമൂഹികവിരുദ്ധെൻറ അതിക്രമമുണ്ടായത്.
സുരക്ഷാ മേഖലയായി കണക്കാക്കിയിട്ടുള്ള മെഡിക്കൽ കോളേജ് കാമ്പസിൽ സ്വന്തം പൊലീസ് സ്റ്റേഷനുള്ളത് കൂടിയാണ്. മാസങ്ങൾക്ക് മുമ്പും സമാന സംഭവമുണ്ടായപ്പോൾ കർശന നിരീക്ഷണം നിർദേശിച്ചതായിരുന്നു ഇവിടെ.
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് കാമ്പസിൽ സാമൂഹികവിരുദ്ധരുടെ വിളയാട്ടം. കഴിഞ്ഞ ദിവസം വൈകീട്ട് കാമ്പസിലൂടെ നടന്നുവരുകയായിരുന്ന രണ്ടാം വർഷ വിദ്യാർഥിനിയോട് അപാമര്യാദയായി പെരുമാറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കളോടൊപ്പം നടക്കുകയായിരുന്ന വിദ്യാർഥിനിെയ കയറിപ്പിടിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ചെറുത്തുനിൽക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടിയപ്പോൾ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തെളിവുകൾ കിട്ടിയതിനെ തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ തത്സമയം പരാതി നൽകുകയായിരുന്നു. അപരിചിതർ കോളജ് കാമ്പസിൽ കയറിയിറങ്ങുകയാണ്. ഇതിനു മുമ്പും പലർക്കും അപരിചിതരിൽനിന്ന് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. വ്യക്തമായ അതിർത്തി നിർണയിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നെതന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം വിദ്യാർഥികൾ പ്രിൻസിപ്പലിനും കലക്ടർക്കും പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. സംഭവത്തിൽ പ്രധിഷേധിച്ച് മെഡിക്കൽ കോളജ് വിദ്യാർഥികൾ പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ ധർണ നടത്തി. ചെയർമാൻ ജോൺ സംഗീത്, വിദ്യാർഥികളായ അൻജാസ്, ദൃശ്യ റപ്പായി, ആവണി, യദു എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കുമെന്നും ശക്തമായി മുന്നോട്ട് പോകുമെന്നും പ്രിൻസിപ്പൽ എം.എ. ആൻഡ്രൂസ് ഉറപ്പുനൽകി.
തൃശൂര്‍: നഗരത്തിൽ വീണ്ടും മോഷണശ്രമം. സ്വരാജ് റൗണ്ടില്‍ നായ്ക്കനാലിന് സമീപം പ്രവർത്തിക്കുന്ന ഗീതാസ് മെഡിക്കൽസിലാണ് മോഷണശ്രമം.
കടയുടെ ഷട്ടര്‍ തുറന്നിട്ട നിലയിലാണ്. ചില്ലറകളടങ്ങുന്ന അൽപ്പം പണം മാത്രമേ ഇവിടെ കൗണ്ടറിൽ സൂക്ഷിക്കാറുള്ളൂ. പ്രാഥമിക പരിശോധനയിൽ കാര്യമായി ഒന്നും നഷ് ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.