കെനിയയിലെ നൈറോബിയിൽ നടക്കുന്ന അണ്ടർ 20 ലോക അത്ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാട്ടിക സ്പോട്സ് അക്കാദമിയിലെ ആൻ റോസ് ടോമിന് നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി ബാബു മധുരം നൽകുന്നു. യാത്രയയപ്പിനു ശേഷം കോവിഡ് സ്ഥിരീകരിച്ചതിനാൽ യാത്ര മുടങ്ങി
ആൻ റോസ് ടോമിന് കോവിഡ്: നൈറോബി യാത്ര മുടങ്ങി
തൃപ്രയാർ: ലോക അണ്ടർ 20 അത്ലറ്റിക് മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആൻ റോസ് ടോമിന് കോവിഡ് സ്ഥിരീകരിച്ചു. കെനിയയിലെ നൈറോബിയിൽ നടക്കുന്ന മീറ്റിൽ പെങ്കടുക്കാൻ യാത്ര തിരിക്കുന്നതിനായി നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അതോടെ യാത്ര മുടങ്ങി. ഇടുക്കി സ്വദേശിയായ ആൻ റോസ് തൃശൂർ സെൻറ് തോമസ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. നാട്ടിക സ്പോർട്സ് അക്കാദമിയിലാണ് പരിശീലനം.
തിങ്കളാഴ്ച രാവിലെ ഒമ്പതിനുള്ള വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നും പോകേണ്ടതായിരുന്നു. ഞായറാഴ്ച രാവിലെ എട്ടിന് സ്വകാര്യ ആശുപത്രി ലാബിലാണ് പരിശോധന നടത്തിയത്. ഉച്ചയോടെ ഫലം ലഭിക്കാറുണ്ടെങ്കിലും വൈകുന്നേരം ആറു കഴിഞ്ഞാണ് ആശുപത്രി അധികൃതർ അക്കാദമി ഭാരവാഹികളെ ഫലം അറിയിച്ചത്.
ഫലം അറിഞ്ഞതോടെ അക്കാദമി ഭാരവാഹികളും ആൻ റോസിെൻറ സഹപാഠികളും അങ്കലാപ്പിലായി. തൊട്ടുമുമ്പുവരെ ആൻ റോസുമായി ഇവർ ഇടപഴകിയിരുന്നു. ഞായറാഴ്ച ഉച്ചക്കുശേഷം യാത്രയയപ്പും നൽകിയിരുന്നു. നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡൻറ് രജനി ബാബു ആൻ റോസിനു ലഡു നൽകിയാണ് യാത്രയയപ്പ് ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.