തൃശൂർ: ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി തൃശൂര്‍ ആർ.പി.എഫിന്റെ പിടിയിലായി. ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശിനി ശ്രാവണിയാണ് (22) പിടിയിലായത്. ഗോവയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. തൃശൂര്‍ ആർ.പി.എഫ് ഇന്‍സ്പെക്ടര്‍ അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ബാഗില്‍ ഒളിപ്പിച്ചിരുന്ന 27,000 രൂപ വിലമതിക്കുന്ന മദ്യമാണ് പിടികൂടിയതെന്ന് ആര്.പി.എഫ് അറിയിച്ചു.
ആര്.പി.എഫിന്റെ ക്രൈം പ്രിവന്‍ഷന്‍ ആൻഡ് ഡിറ്റക്ഷന്‍ സ്ക്വാഡ് പിടികൂടിയ മദ്യവും പ്രതിെയയും എക്സൈസിന് കൈമാറി. തൃശൂരില്‍ ആര്‍ക്കുവേണ്ടിയാണ് മദ്യം എത്തിച്ചതെന്നത് ഉള്‍പ്പെടെയുള്ളവ അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.