രണ്ടു വർഷത്തെ 'ഇടവേള'; അൻഷാദിനെ തേടി ഹോമറെത്തി

കൊടുങ്ങല്ലൂർ: രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം ഉടമയെ തേടി ഹോമർ പ്രാവ് പറന്നിറങ്ങി. കൊടുങ്ങല്ലൂരിലെ അഴീക്കോടാണ് വിസ്മയകരമായ സംഭവം. അഴീക്കോട് മരപ്പാലത്തിന് സമീപം കല്ലുങ്ങൽ മുഹമ്മദലിയുടെ മകൻ അൻഷാദിനെ തേടിയാണ് അരുമ പ്രാവിെൻറ തിരിച്ചുവരവുണ്ടായത്. അൻഷാദ് നേരത്തേ താമസിച്ചിരുന്ന തറവാട്ടിൽനിന്ന് രണ്ട് വർഷം മുമ്പ് വിറ്റ പ്രവാണ് ഒന്നര വർഷത്തിന് ശേഷം താമസം മാറ്റിയ അകലെയുള്ള പുതിയ വീടി​െൻറ പ്രാവിൻ കൂട്ടിലേക്ക് പറന്നെത്തിയത്.

പുതിയ സാഹചര്യവും പരിസരവുമായി ഒരു ബന്ധവുമില്ലാതിരിക്കെയാണ് സ്നേഹമയിയായ ഹോമർ തന്നെ തേടിയെത്തിയതാണ് അൻഷാറിനെയും ഫാൻസി പ്രാവ് കർഷകരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്നത്. തൃശൂർ ആസ്ഥാനമായ കെ.ആർ.പി.എ റൈസിങ് ക്ലബിലേക്കാണ് അൻഷാദ് രണ്ട് വർഷം മുമ്പ് പ്രാവിനെ നൽകിയത്. ഷിഹാബ് കൊടുങ്ങല്ലൂരാണ് വാങ്ങിയത്. റൈസിങ്ങിനിടെ പ്രാവ് വേട്ട് പക്ഷിയായ ഫൽക്കണി​െൻറ ആക്രമണത്തിൽ ഹോമറിന് പരിക്കേറ്റിരുന്നു. ഇതോടെ മാസങ്ങളോളം പറക്കാൻകഴിയാതെ ലോഫ്റ്റിൽ കഴിഞ്ഞു.

2019 കെ.ആർ.പി.എ റൈസ് കഴിഞ്ഞതോടെ ഷിഹാബി​െൻറ വീട്ടിലെ പ്രാവിൻകൂട്ടിലേക്ക് മാറ്റിയിരുന്നു. പിന്നീട് നാല് കുഞ്ഞുങ്ങളുടെ അമ്മയായി മാറി ഈ സുന്ദരിപ്രാവ്. പിന്നെയും 160 കിലോമീറ്റർ പറന്ന് ഹോമർ ഏവരെയും അത്ഭുതപ്പെടുത്തുകയുണ്ടായി.കുറച്ച് ദിവസങ്ങൾക്ക് മുമ്പ്​ സന്ധ്യസമയത്താണ് ഷിഹാബി​െൻറ ലോഫ്റ്റിൽനിന്ന് പുറത്ത് ചാടിയ പ്രാവ് എങ്ങോട്ടാ പോയത്. ഈ വിവരം ഷിഹാബ് കെ.ആർ.പി.എ പ്രസിഡൻറ്​ സിബിനെയും അൻഷാദിനേയും അറിയിച്ചിരുന്നു. മുമ്പ്​ താമസിച്ചിരുന്ന വീട്ടിലല്ല ഇപ്പോൾ താമസമെന്നതുകൊണ്ടുതന്നെ തേടിവരാൻ സാധ്യതയില്ലെന്ന ധാരണയിലായിരുന്നു അൻഷാദ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.