Posted On
date_range Updated On
date_range ഗവ. മെഡിക്കൽ കോളജിൽ നഴ്സിങ് അസിസ്റ്റന്റ് ചമഞ്ഞ് കറക്കം; യുവാവ് പിടിയിൽ
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സിങ് അസിസ്റ്റന്റ് ചമഞ്ഞ് കറങ്ങി നടന്ന യുവാവിനെ പിടികൂടി. മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് എന്ന വ്യാജേന രാത്രി കാലങ്ങളിൽ ആശുപത്രിക്കുള്ളിൽ കറങ്ങി നടന്നിരുന്ന യുവാവിനെ സംശയാസ്പദമായി കണ്ടപ്പോൾ രോഗികളുടെ കൂട്ടിരിപ്പുകാർ വട്ടം കൂടി പിടികൂടി മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
വെളുത്തൂർ മനക്കൊടി കളയിൽ വീട്ടിൽ സിബിനാണ് (22) പിടിയിലായത്. രാത്രികാലങ്ങളിൽ മോഷണത്തിനെത്തിയതെന്ന സംശയത്തിലാണ് രോഗികളുടെ കൂട്ടിരിപ്പുകാരും നാട്ടുകാരും ചേർന്ന് യുവാവിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.