അ​ട്ട​പ്പാ​ടി​യി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന ക​പ്പ​യും മാ​ങ്ങ​യും അ​ന്തി​ക്കാ​ട്ട് എ​ത്തി​ച്ച​പ്പോ​ൾ

കോ​വി​ഡ് പ്ര​തി​രോ​ധം: അ​ട്ട​പ്പാ​ടി​യി​ൽ​നി​ന്ന് 8000 കി​ലോ ക​പ്പ​യും 5000 കി​ലോ മാ​ങ്ങ​യും അ​ന്തി​ക്കാ​ട്ടെത്തിച്ചു

അ​ന്തി​ക്കാ​ട്: അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​ട്ട​പ്പാ​ടി​യി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന ക​പ്പ​യും മാ​ങ്ങ​യും വി​ത​ര​ണം ചെ​യ്തു. 8000 കി​ലോ ക​പ്പ​യും 5000 കി​ലോ മാ​ങ്ങ​യു​മാ​ണ് കൊ​ണ്ടു​വ​ന്ന​ത്. അ​ട്ട​പ്പാ​ടി​യി​ലെ ജൈ​വ ക​ർ​ഷ​ക​നാ​യ റ​സാ​ഖ് ത​െൻറ തോ​ട്ട​ത്തി​ൽ വി​ള​യി​ച്ചെ​ടു​ത്ത ക​പ്പ​യും മാ​ങ്ങ​യു​മാ​ണ് സൗ​ജ​ന്യ​മാ​യി അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് ന​ൽ​കി​യ​ത്.

ബ്ലോ​ക്കി​ന് കീ​ഴി​ലെ ചാ​ഴൂ​ർ, താ​ന്ന്യം, അ​ന്തി​ക്കാ​ട്, മ​ണ​ലൂ​ർ, അ​രി​മ്പൂ​ർ സ​മൂ​ഹ അ​ടു​ക്ക​ള​യി​ലേ​ക്കും ആ​ർ.​ആ​ർ.​ടി​മാ​ർ​ക്കും മ​റ്റു പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​ത​ര​ണം ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സി.​കെ. കൃ​ഷ്ണ കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ലെ​ത്തി​യാ​ണ് ഇ​വ ശേ​ഖ​രി​ച്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എ​ത്തി​ച്ച​ത്. അ​ന്തി​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജൈ​വ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ൻ​റ് നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ൻ​റ് ടി.​ബി. മാ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് അം​ഗം കെ.​കെ. രാ​മ​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ബി.​ഡി.​ഒ ജോ​ളി വി​ജ​യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - 8000 kg of Tapioca and 5000 kg of mangoes were delivered to anthikkad from attappadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.