ഹംസ
Posted On
date_range Updated On
date_range ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച 70കാരൻ അറസ്റ്റിൽ
കയ്പമംഗലം: ഭിന്നശേഷി സ്ത്രീയെ പീഡിപ്പിച്ച കേസിൽ എഴുപതുകാരൻ അറസ്റ്റിൽ. മതിലകം കിഴക്കുമ്പുറം സ്വദേശി പാമ്പിനേഴത്ത് ഹംസയെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരെൻറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 12ന് മതിലകത്തെ ഒരു കെട്ടിടത്തിൽ രാത്രിയിലാണ് 57കാരിയായ സ്ത്രീ പീഡനത്തിനിരയായത്. സംഭവം കാമറയിൽ പതിഞ്ഞിരുന്നു. അസുഖത്തെ തുടർന്ന് പകൽ സമയങ്ങളിൽ പുറത്തിറങ്ങി നടക്കാറുള്ള സ്ത്രീ സംഭവ ദിവസം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.