പിടികൂടിയ മദ്യവുമായി പ്രതി ജോർജ്
തൃശൂർ: കോഡ് ഉപയോഗിച്ച് സഞ്ചരിക്കുന്ന കാറിൽ ഇന്ത്യൻ നിർമിത വിദേശമദ്യം വിൽപന നടത്തിയ ആൾ പടിയിൽ. പാലാട്ടി കുന്നേൽ വീട്ടിൽ ജോർജിനെയാണ് (50) എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 35.5 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യമാണ് പിടികൂടിയത്. ജോർജിനെ അറസ്റ്റ് ചെയ്യുമ്പോൾ 500 എം.എല്ലിെൻറ വിവിധ ബ്രാൻഡുകളിലുള്ള 59 കുപ്പികളും ഒരു ലിറ്ററിെൻറ ആറു കുപ്പികളും കണ്ടെടുത്തു. മദ്യം വിറ്റ വകയിൽ കിട്ടിയ 6570 രൂപയും മദ്യം കൊണ്ടുവന്ന കെ.എൽ-46-4089 നമ്പർ ആൾട്ടോ കാറും കസ്റ്റഡിയിൽ എടുത്തു.
ജോർജ് ഉപയോഗിക്കുന്ന കോഡ് മനസ്സിലാക്കി മൊൈബലിലേക്ക് വിളിച്ചാണ് ഇയോളെ കുടുക്കിയത്. മദ്യം ആവശ്യമുള്ളവർ 'ഹലോ ഇത് റോങ്ങ് നമ്പർ ആണോ' എന്ന് ജോർജിനെ വിളിച്ച് പറയുകയാണ് രീതി. തിരിച്ച് 'നിങ്ങൾ റോങ് നമ്പറിലേക്കാണോ വിളിക്കുന്നത്' എന്ന് ജോർജ് തിരിച്ച് ചോദിക്കും. 'അതേ റോങ് നമ്പറിലേക്കാണ് വിളിക്കുന്നത്' എന്ന് വാങ്ങിക്കുന്ന ആൾ പറയും. തുടർന്ന് മദ്യം വേണ്ടയാൾ എവിടെയാണ് നിൽക്കുന്നത് എന്ന് ചോദിച്ച് മനസ്സിലാക്കി അവിടേക്ക് കാറുമായി ചെല്ലുകയാണ് പതിവ്. പലർക്കും വീടുകളിൽ കൊണ്ടുപോയി കൊടുത്തിരുന്നതായി ജോർജ് സമ്മതിച്ചു.
ഇത് മനസ്സിലാക്കിയാണ് എക്സൈസ് ഉദ്യോഗസ്ഥർ ഈ രീതിയിൽ ജോർജിെൻറ നമ്പറിലേക്ക് വിളിച്ച് കോഡ് പറഞ്ഞ് വിശ്വസിപ്പിച്ച് കുടുക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂർ അസി. എക്സൈസ് കമീഷണർ വി.എ. സലീമിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.ആർ. ഹരിനന്ദനെൻറ നിർദേശാനുസരണം പ്രിവൻറിവ് ഓഫിസർ സി.യു. ഹരീഷിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സംഘത്തിൽ പ്രിവൻറിവ് ഓഫിസർ കെ.എം. സജീവ്, ഗ്രേഡ് പ്രിവൻറിവ് ഓഫിസർമാരായ വി. ജെയിസൻ ജോസ്, ടി.ആർ. സുനിൽ, പി.എ. വിനോജ്, സിവിൽ എക്സൈസ് ഓഫിസർ എ.ജി. ഷാജു എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.