തൃശൂർ: ബന്ധുക്കൾ ഏറ്റെടുക്കാതെ മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ 24 രോഗികൾ. ഓർത്തോ, സർജറി വിഭാഗങ്ങളിലാണ് ഉറ്റവരുപേക്ഷിച്ച രോഗികൾ കഴിയുന്നത്. എല്ലാവരും പുരുഷന്മാരും വാർധക്യാവശത നേരിടുന്നവരുമാണ്. ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും ഏറ്റെടുക്കാന്‍ താല്പര്യമില്ലെന്ന പ്രതികരണമാണ് ലഭിച്ചതെന്ന് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്.
പ്രതിമാസം 200 പേരെങ്കിലും ഇങ്ങനെ ബന്ധുക്കളൊന്നുമില്ലാതെ മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നുണ്ട്. ഇങ്ങനെ എത്തുന്നവർക്കെല്ലാം ചികിത്സ ലഭ്യമാക്കുെന്നങ്കിലും പിന്നീടാണ് ബന്ധുക്കളാരും കൂടെയില്ലെന്ന് അറിയുന്നത്. ഇതിൽ കുെറ പേർ ചികിത്സയുടെ ഒരു ഘട്ടം കഴിഞ്ഞാൽ മടങ്ങും. ബന്ധുക്കളെ അന്വേഷിച്ച് വിവരമറിയിച്ചാലും ഏറ്റെടുക്കാൻ താൽപര്യമുണ്ടാവില്ല. ഭക്ഷണവും വസ്ത്രവും മരുന്നും ലാബ് ടെസ്റ്റുകളും ശസ്ത്രക്രിയകളും ഐ.സി.യു ചികിത്സ ഉള്‍പ്പെടെ മെഡിക്കൽ കോളജിൽ ലഭിക്കുന്നുണ്ട്. ഇതോടൊപ്പം ഡോക്ടര്‍മാരും നഴ്സുമാരും ജീവനക്കാരും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തിലുമാണ് ഇവരുടെ ജീവിതം.
ഏറ്റെടുക്കാൻ ബന്ധുക്കളില്ലെങ്കിൽ രോഗിയുടെ താൽപര്യംകൂടി പരിഗണിച്ച് സർക്കാറിന്റെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റാറുണ്ട്. അല്ലെങ്കില്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളിലേക്കും അയക്കും. അതിലുപരി മരിച്ചാൽ ആരെന്ന് തിരിച്ചറിയാതെ പോകുന്ന രോഗികളുമുണ്ട്. പൊലീസ് സഹായത്തോടെ ബന്ധുക്കളെ കണ്ടെത്തിയാലും ഏറ്റെടുക്കാനാകില്ലെന്ന് അറിയിക്കുന്നവരുമുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. നിഷ എം. ദാസ് പറയുന്നു. ആശുപത്രിയിൽ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ഉറ്റവരില്ലാത്തവർക്കും നിസ്സഹായർക്കും ഇത് വലിയ ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.