-sports ഭിന്നശേഷി കായിക മത്സരം: രജിസ്ട്രേഷൻ തുടങ്ങി

തൃശൂർ: പാരാ മാസ്റ്റേഴ്സ്​ ഗെയിംസ്​​ ഫെഡറേഷൻ ഇന്ത്യ കേരളത്തിൽ നടത്തുന്ന രണ്ടാമത് പാരാ മാസ്റ്റേഴ്സ്​ ദേശീയ ഗെയിംസിനും സെറിബ്രൽ പാൾസി സ്​പോർട്സ്​ ഫെഡറേഷൻ ഓഫ് ഇന്ത്യ ഛണ്ഡീഗഢ്​ പഞ്ചകുളയിൽ നടത്തുന്ന സെറിബ്രൽ പാൾസി നാഷനൽ അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിനുമുള്ള സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കാൻ ഫിസിക്കലി ചലഞ്ച്ഡ് ആൾ സ്​പോർട്സ്​ അസോസിയേഷൻ കേരള ഏപ്രിൽ 11ന്​ തൃശൂരിൽ സംസ്ഥാനതല മത്സരം നടത്തും. അത്​ലറ്റിക്സ്​, നീന്തൽ, ബാഡ്മിൻറൺ, ടേബിൾ ടെന്നീസ്​, പവർലിഫ്റ്റിങ്​, ഷൂട്ടിങ്​, ആർച്ചറി ഇനങ്ങളിൽ 25 വയസ്സിന്​ മുകളിലുള്ള, കുറഞ്ഞത് 40 ശതമാനം അസ്​ഥി, കാഴ്ച, പാരാപ്ലിജിക്ക്, ഷോർട്ട് സ്​ട്രെക്​ച്ചർ, ബൗദ്ധികം എന്നിവയിൽ പരിമിതിയുള്ളവർക്ക്​ മാസ്റ്റേഴ്സ് ​വിഭാഗത്തിലും അത്​ലറ്റിക്​സിൽ സെറിബ്രൽ പാൾസി വിഭാഗത്തിൽ പ്രായപരിധി ഇല്ലാതെയും പങ്കെടുക്കാം. ജില്ലതല മത്സരമില്ല. നേരിട്ട്​ രജിസ്റ്റർ ചെയ്യാം. രജിസ്​ട്രേഷൻ ഫോം ഏപ്രിൽ ആറിന്​ വൈകുന്നേരം അഞ്ചിനകം അസോസിയേഷന്​ ഇ-മെയിൽ ചെയ്യണം. അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com വെബ്സൈറ്റ് സന്ദർശിക്കുകയോ സംസ്ഥാന പ്രസിഡന്‍റിനെ ഫോണിൽ ബന്ധപ്പെടുകയോ വേണം. ഫോൺ: 9809921065.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.