കോളനി വൈദ്യുതീകരണത്തിന് 92.46 ലക്ഷം അനുവദിച്ചു

കോളനി വൈദ്യുതീകരണത്തിന് 92.46 ലക്ഷം അനുവദിച്ചു ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ വെട്ടിവിട്ടകാട് പട്ടികവര്‍ഗ കോളനി വൈദ്യുതീകരണത്തിന്​ 92.46 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി സനീഷ്​കുമാര്‍ ജോസഫ് എം.എല്‍.എ അറിയിച്ചു. കഴിഞ്ഞമാസം 24ന് സ്റ്റേറ്റ് ലെവല്‍ വര്‍ക്കിങ്​ ഗ്രൂപ് യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. കഴിഞ്ഞവർഷം നടന്ന സ്റ്റേറ്റ് ലെവല്‍ വര്‍ക്കിങ്​ ഗ്രൂപ് യോഗത്തിലെ തീരുമാന പ്രകാരം പദ്ധതിക്ക്​ 85.41 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. എന്നാല്‍, വൈദ്യുതി ബോര്‍ഡ് തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ഈ പ്രവൃത്തിക്ക് 92.46 ലക്ഷം രൂപയാണ്​ നിർണയിച്ചത്​. തുടര്‍ന്നാണ് 24ന് നടന്ന സ്റ്റേറ്റ് ലെവല്‍ വര്‍ക്കിങ്​ ഗ്രൂപ് യോഗത്തില്‍ ഈ തുക അംഗീകരിച്ചത്. കൂടാതെ ചാലക്കുടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിന് അടുക്കള ഉപകരണങ്ങള്‍ വാങ്ങാൻ 12,67,722 രൂപക്കുള്ള അംഗീകാരവും ലഭിച്ചതായി എം.എല്‍.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.