എട്ട് വയസ്സുകാരനെ പീഡിപ്പിച്ച 60കാരൻ അറസ്റ്റിൽ

അന്തിക്കാട്: മൊബൈൽ ഫോൺ കാണിച്ചു കൊടുക്കാമെന്ന്​ പ്രലോഭിപ്പിച്ചു എട്ട്​ വയസ്സുകാരനെ പലതവണ ലൈംഗികമായി പീഡിപ്പിച്ച 60 കാരൻ അറസ്റ്റിൽ. മുറ്റിച്ചൂർ തൈവളപ്പിൽ സുജനനെയാണ് അന്തിക്കാട് എസ്.എച്ച്.ഒ അനീഷ് കരീം, സബ് ഇൻസ്‌പെക്ടർ റനീഷ്, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ അസീസ് എം.കെ. അരുൺകുമാർ, സീനിയർ സി.പി.ഒ ശ്രീജിത്ത്‌, വിബിൻ, ആകാശ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതി മനക്കൊടിയിലുള്ള മിഠായി കമ്പനിയിൽ ഒളിവിൽ കഴിയുകയായിരുന്നു. പ്രതിയെ സ്ഥലത്തുനിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. TCR VTPLY 5 അറസ്റ്റിലായ സുജനൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.