ചാലക്കുടി ജി.വി.എച്ച്.എസ് പുതിയ കെട്ടിടത്തിന്​ 3.30 കോടിയുടെ പുതുക്കിയ ഭരണാനുമതി

ചാലക്കുടി: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടം നിർമാണത്തിന്​ 3.30 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. രണ്ടു നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്‍റെ നിർമാണ ചുമതല പൊതുമരാമത്ത് കെട്ടിട നിർമാണ വിഭാഗത്തിനാണ്​. തുടർനടപടികൾ ഉടൻ പൂർത്തീകരിക്കുമെന്നും എം.എൽ.എ അറിയിച്ചു. വാട്ടർ എ.ടി.എം ഉദ്​ഘാടനം ആമ്പല്ലൂര്‍: പുതുക്കാട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത് ഓഫിസിന്​ സമീപം സജ്ജമാക്കിയ വാട്ടര്‍ എ.ടി.എം കെ.കെ. രാമചന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എം. ബാബുരാജ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് ഷൈനി ജോജു, അംഗങ്ങളായ സെബി കൊടിയന്‍, രതി ബാബു, സി.സി. സോമന്‍, ഷാജു കാളിയേങ്കര, ആന്‍സി ജോബി, സുമ ഷാജു, രശ്മി ശ്രീഷോബ്, പ്രീതി ബാലകൃഷ്ണന്‍, ടീന തോമ്പി, ഹിമ ദാസന്‍, ഫിലോമിന ഫ്രാന്‍സിസ്, സി.പി സജീവന്‍, സെക്രട്ടറി ഉമ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു. വാട്ടര്‍ എ.ടി.എമ്മില്‍നിന്ന് ഒരു രൂപക്ക് ഒരു ലിറ്റര്‍ വെള്ളം ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.