ബി.എസ്​.എൻ.എൽ ഒറ്റത്തവണ തീർപ്പാക്കൽ മേള 31 വരെ

തൃശൂർ: ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് കുടിശ്ശിക തീർക്കാൻ ബുധനാഴ്ച മുതൽ ഈ മാസം 31 വരെ തൃശൂർ ജനറൽ മാനേജരുടെ ഓഫിസിൽ ഒറ്റത്തവണ തീർപ്പാക്കൽ മേള സംഘടിപ്പിക്കും. ആകർഷകമായ ഡിസ്കൗണ്ട്​ അനുവദിക്കും. വിഛേദിക്കപ്പെട്ട പഴയ ടെലിഫോൺ നമ്പർ ഫൈബർ കണക്ഷനിലൂടെ കിട്ടാൻ 94000 22440 എന്ന വാട്സ്​ആപ്​ നമ്പറിലേക്കാണ്​ മെസേജ് അയക്കേണ്ടത്​. ബി.എസ്.എൻ.എൽ ഓഫിസിൽനിന്ന്​ തിരിച്ചുവിളിച്ച്​ വേണ്ട സഹായവും നിർദേശവും നൽകും. ഏറ്റുവുമടുത്തുള്ള ബി.എസ്.എൻ.എൽ പാർട്ണർ ആരാണെന്നറിയാൻ കണക്ഷൻ വേണ്ട സ്ഥലത്തെ പിൻകോഡ് http://ftth.bsnlthrissur.in എന്ന സൈറ്റിൽ നൽകി പരിശോധിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.