ദേവസ്വവും നഗരസഭയും പൊലീസും കൈകോര്‍ത്തു ഗുരുവായൂര്‍: ഞായറാഴ്ച ഗുരുവായൂര്‍ സാക്ഷ്യംവഹിച്ചത് 236 വിവാഹങ്ങള്‍ക്ക്. ഇത്രയും വിവാഹങ്ങള്‍ ഉണ്ടായിട്ടും ഞായറാഴ്ചയായതിനാല്‍ ദര്‍ശനത്തിന് തിരക്കുണ്ടായിട്ടും എല്ലാം ചിട്ടയോടെ നടന്നു. ക്ഷേത്രനടയില്‍ തിരക്ക് നിയന്ത്രണവിധേയമായിരുന്നു. പാര്‍ക്കിങ്ങിനും ഇടമുണ്ടായി. മേല്‍പാല നിര്‍മാണത്തിന്റെ ഗതാഗത നിയന്ത്രണങ്ങളുണ്ടായിട്ടും ഗതാഗതക്കുരുക്കുകള്‍ പരിധിവിട്ട് പോയില്ല. ദേവസ്വവും പൊലീസും നഗരസഭയും നടത്തിയ മുന്നൊരുക്കങ്ങളുടെ വിജയമായിരുന്നു ചിട്ടയോടെ നടന്ന വിവാഹങ്ങള്‍. തിരക്ക് പരിഗണിച്ച് രണ്ട് കല്യാണ മണ്ഡപങ്ങള്‍ താൽക്കാലികമായി ഒരുക്കിയിരുന്നു. കൂടുതല്‍ കോയ്മമാരെയും നിയമിച്ചിരുന്നു. ഫോട്ടോഗ്രാഫറടക്കം 26 പേരെ മാത്രമാണ് കല്യാണ മണ്ഡപത്തിനടുത്തേക്ക് പ്രവേശിപ്പിച്ചത്. വിവാഹസംഘങ്ങള്‍ക്ക് മുഹൂര്‍ത്ത സമയം വരേക്ക് കാത്തിരിക്കാനും ഓഡിറ്റോറിയത്തില്‍ സൗകര്യമൊരുക്കി. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസും ദേവസ്വം സെക്യൂരിറ്റി ജീവനക്കാരും രംഗത്തുണ്ടായിരുന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ് എന്നിവര്‍ നേരിട്ട് രംഗത്തിറങ്ങി ക്രമീകരണങ്ങള്‍ പരിശോധിച്ചു. നഗരസഭാധ്യക്ഷന്‍ എം. കൃഷ്ണദാസ് നഗരസഭയുടെ ഭാഗത്തുനിന്നുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിവാഹ രജിസ്ട്രേഷനെത്തുന്നവർക്കും വാഹനങ്ങളുടെ പാര്‍ക്കിങ്ങിനും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. പാര്‍ക്കിങ് ആരംഭിച്ചിട്ടില്ലാത്ത നഗരസഭയുടെ ബഹുനില പാര്‍ക്കിങ് സമുച്ചയത്തിന്റെ താഴത്തെ ഭാഗം വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്തു. നഗരസഭ ടൗണ്‍ ഹാളിലും പാര്‍ക്കിങ് സൗകര്യമൊരുക്കി. ഗതാഗതക്കുരുക്കില്ലാതിരിക്കാന്‍ പൊലീസ് അക്ഷീണം യത്നിച്ചു. തിരക്ക് മുന്‍കൂട്ടിക്കണ്ട് ആസൂത്രണങ്ങള്‍ നടത്തിയ എ.സി.പി കെ.ജി. സുരേഷ്, സി.ഐ സി. പ്രേമാനന്ദകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കൈയടി നേടി. tct gvr kalyanam: ക്ഷേത്രനടയില്‍ അഞ്ച് കല്യാണ മണ്ഡപങ്ങളിലായി വിവാഹം നടക്കുന്നു tct gvr kalyanam team: കല്യാണ മണ്ഡപത്തിലേക്ക് പ്രവേശിക്കാനുള്ള ഊഴം കാത്തിരിക്കുന്ന വിവാഹ സംഘങ്ങള്‍ ------- നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തത് 11 ഗുരുവായൂര്‍: ക്ഷേത്രസന്നിധിയില്‍ 236 വിവാഹം നടന്നെങ്കിലും നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്തത് 11 മാത്രം. തിരക്ക് പരിഗണിച്ച് രാവിലെ 8.30നുതന്നെ നഗരസഭയുടെ രജിസ്‌ട്രേഷന്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. കൂടുതല്‍ ഇരിപ്പിടങ്ങളും ഒരുക്കിയിരുന്നു. എന്നാല്‍, വിവാഹ തിരക്ക് രജിസ്‌ട്രേഷന് ഉണ്ടായില്ല. 20 ദമ്പതികള്‍ എത്തിയെങ്കിലും ആവശ്യമായ രേഖകള്‍ 11 പേരുടെ കൈവശം മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുവായൂരിന്റെ പ്രത്യേകത പരിഗണിച്ച് അവധി ദിവസങ്ങളിലും രജിസ്‌ട്രേഷന് സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.