കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം 23ന് തൃശൂരിൽ

തൃശൂർ: കേരള പ്രവാസി സംഘം ആറാം സംസ്ഥാന സമ്മേളനം 23, 24 തീയതികളിൽ തൃശൂർ റീജനൽ തിയറ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതിനിധി സമ്മേളനം 23ന് രാവിലെ 10ന് ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ്​ പി.ടി. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിക്കും. 365 പ്രതിനിധികളും 56 സംസ്ഥാന കമ്മിറ്റി അംഗങ്ങളും വിദേശ രാജ്യങ്ങളിലെ സാംസ്കാരിക സംഘടനകളിൽനിന്നുള്ള 50 നിരീക്ഷകരും ഉൾപ്പെടെ 471 പേർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദർ അവതരിപ്പിക്കും. 23ന് വൈകീട്ട് ഏഴ്​ മുതൽ തൃശൂർ പ്രവാസി സാംസ്കാരിക സംഘം കലാപരിപാടികൾ അവതരിപ്പിക്കും. 24ന് രാവിലെ ചർച്ചകൾക്കുള്ള മറുപടിയും തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കും. ഭാവി പ്രവർത്തന പരിപാടി പി. സെയ്താലിക്കുട്ടി അവതരിപ്പിക്കും. നാലിന് നടക്കുന്ന പൊതുസമ്മേളനം സി.പി.എം പോളിറ്റ്​ ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പി.ടി. കുഞ്ഞുമുഹമ്മദ്‌, കെ.വി. അബ്ദുൾ ഖാദർ, സെയ്‌താലിക്കുട്ടി, സി.കെ. കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.