തൃശൂര്‍: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തൃശൂര്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകൾ തകർത്തിടാനും പൊലീസിനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. പിന്നീട് തൃശൂർ-ഗുരുവായൂർ റോഡ് ഉപരോധിച്ചു. റോഡ് തടയരുതെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പിന്മാറാൻ തയാറാവാതിരുന്നവരെ ബലം പ്രയോഗിച്ച് മാറ്റാനുള്ള ശ്രമത്തെ പ്രവർത്തകർ പ്രതിരോധിച്ചു. ഇതോടെ പൊലീസ് ലാത്തിവീശി. ലാത്തിച്ചാര്‍ജില്‍ നേതാക്കളടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. യുവമോര്‍ച്ച ജില്ല പ്രസിഡന്റ് സബീഷ് മരുതയൂര്‍, വൈസ് പ്രസിഡന്റ് വിമല്‍ ചന്ദ്, സെക്രട്ടറിമാരായ വി.ആര്‍. സജിത്, ജിതിന്‍ ചേമ്പ്ര, ഗുരുശരണ്‍ എന്നിവരടക്കം നേതാക്കളും പ്രവര്‍ത്തകരുമായി 21 പേര്‍ക്ക് പരിക്കേറ്റെന്ന് യുവമോർച്ച അറിയിച്ചു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അകാരണമായി പ്രവര്‍ത്തകനെ പൊലീസ് മര്‍ദിച്ചെന്നും ഇതിൽ പ്രതിഷേധിച്ചാണ് റോഡ് ഉപരോധിച്ചതെന്നും യുവമോർച്ച നേതാക്കൾ പറഞ്ഞു. സമരക്കാരെ പിന്നീട് അറസ്റ്റ് ചെയ്ത് തൃശൂര്‍ ടൗണ്‍ വെസ്റ്റ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിലും പൊലീസ് മർദിച്ചതായി പ്രവര്‍ത്തകര്‍ പറഞ്ഞു. പരിക്കേറ്റവരെ പൊലീസ് വാനില്‍ ആദ്യം തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂര്‍ അശ്വിനി ആശുപത്രിയിലേക്ക് മാറ്റി. യുവമോർച്ച പ്രവര്‍ത്തകരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിഡിയോ കോണ്‍ഫറന്‍സ് വഴി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഗുരുതര പരിക്കേറ്റ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഇരുപതോളം പൊലീസുകാരണ് ആശുപത്രിയില്‍ കാവലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.