സി.പി.എം ഓഫിസിന് 20ന് തറക്കല്ലിടും തൃപ്രയാർ: സി.പി.എം നാട്ടിക ഏരിയ കമ്മിറ്റി ഓഫിസ് തറക്കല്ലിടലും കെ.വി. പീതാംബരൻ സ്മാരക പബ്ലിക് ലൈബ്രറി കെട്ടിടം ശിലാസ്ഥാപനവും 20ന് വൈകീട്ട് 3.30ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ നിർവഹിക്കും. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിടവും സ്ഥലവും വിട്ടുകൊടുക്കേണ്ടി വന്നതിനാൽ തൃപ്രയാർ പോളിടെക്‌നിക് കോളജിന് വടക്കുവശത്തായി വാങ്ങിയ 10 സെന്‍റ് സ്ഥലത്താണ് പുതിയ ഓഫിസ് കെട്ടിടം നിർമിക്കുന്നത്. മൂന്നു നിലയോടു കൂടിയ കെട്ടിടത്തിൽ ഹാളുൾപ്പെടെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കും. ഓഫിസ് കെട്ടിടത്തോട് ചേർന്നാണ് കെ.വി. പീതാംബരൻ സ്മാരക ലൈബ്രറി കെട്ടിടവും നിർമിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ ഇരു കെട്ടിടങ്ങളുടെയും നിർമാണം പൂർത്തീകരിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പി.എം. അഹമ്മദ്, കൺവീനർ എം.എ. ഹാരിസ് ബാബു, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, കെ.എ. വിശ്വംഭരൻ, കെ.ആർ. സീത എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.വി. പീതാംബരന്‍റെ രണ്ടാം ചരമ വാർഷിക അനുസ്മരണ സമ്മേളനം വൈകീട്ട് നാലിന് ടി.എസ്.ജി.എ ഇൻഡോർ സ്റ്റേഡിയത്തിൽ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.