അണ്ടർ 16 ക്രിക്കറ്റ്​: തൃശൂർ ചാമ്പ്യൻ

അണ്ടർ -16 ക്രിക്കറ്റ്​: തൃശൂർ ചാമ്പ്യൻ തൃശൂർ: 16 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ അന്തർ ജില്ല ഏകദിന ക്രിക്കറ്റിൽ ഗ്രൂപ് 'എ'യിൽ ആറ്​ മത്സരങ്ങളും വിജയിച്ച് തൃശൂർ ചാമ്പ്യനായി. ചൊവ്വാഴ്ചത്തെ അവസാന മത്സരത്തിൽ തൃശൂർ ഒമ്പത് വിക്കറ്റിന് ആതിഥേയരായ മലപ്പുറത്തെ പരാജയപ്പെടുത്തി. മഴമൂലം 35 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ബാറ്റ്​ ചെയ്ത മലപ്പുറം 35 ഓവറിൽ എട്ട്​ വിക്കറ്റിന് 98 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ 20.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ തൃശൂർ വിജയം കണ്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.