52 കാർഡുടമകളെയാണ് അനർഹരായി കണ്ടെത്തിയത് തൃശൂർ: ജില്ലയിലെ വിവിധ താലൂക്കുകളിൽ ഭക്ഷ്യപൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രത്യേക പരിശോധനയിൽ അനർഹമായി കൈവശംവെച്ച മുൻഗണന വിഭാഗത്തിൽപെട്ട റേഷൻ കാർഡുകൾ പിടിച്ചെടുത്തു. 52 കാർഡുടമകളെയാണ് അനർഹരായി കണ്ടെത്തിയത്. 177 വീടുകളിലായിരുന്നു പരിശോധന. അനർഹമായി കൈവശംവെച്ച മുൻഗണനവിഭാഗം റേഷൻകാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. പിടിച്ചെടുത്ത കാർഡുടമകളിൽനിന്ന് പിഴയിനത്തിൽ 10 ലക്ഷത്തോളം രൂപ സർക്കാറിലേക്ക് അടവാക്കാൻ നോട്ടീസ് നൽകി. വ്യാഴാഴ്ചവരെ ഒരു ലക്ഷം രൂപ പിഴയായി ലഭിച്ചതായും ജില്ല സപ്ലൈ ഓഫിസർ പി.ആർ. ജയചന്ദ്രൻ അറിയിച്ചു. അനർഹമായി കൈവശംവെച്ചിരുന്ന കാർഡുകൾ മാറ്റാൻ 2021 ജൂൺ വരെ പൊതുവിതരണ വകുപ്പ് സമയപരിധി അനുവദിച്ചിരുന്നു. ഇതുപ്രകാരം ജില്ലയിൽ അന്ത്യോദയ വിഭാഗത്തിൽ 806, മുൻഗണന വിഭാഗത്തിൽ 5143, സ്റ്റേറ്റ് സബ്സിഡി വിഭാഗത്തിൽ 4446 എന്നിവ അടക്കം 10,395 പേർ നിയമനടപടികളിൽനിന്ന് ഒഴിവായിരുന്നു. അനർഹമായി ഉപയോഗിച്ചുവരുന്ന മുഴുവൻ കാർഡുകളും പിടിച്ചെടുത്ത് അർഹതയുള്ളവർക്ക് നൽകാനുള്ള നടപടി ജില്ലയിൽ താലൂക്ക് സപ്ലൈ ഓഫിസർമാരായ ഐ.വി. സുധീർകുമാർ, സൈമൺ ജോസ്, കെ.പി. ഷഫീർ എന്നിവരുടെയും 12 റേഷനിങ് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.