തലോരില്‍ രണ്ട് എ.ടി.എം കൗണ്ടറുകളില്‍ മോഷണശ്രമം

ആമ്പല്ലൂര്‍: തലോര്‍ സെന്ററിലെ എ.ടി.എം കൗണ്ടറുകള്‍ തുറന്ന് മോഷണശ്രമം. റോഡിന് ഇരുവശത്തുമായുള്ള എസ്.ബി.ഐ., സൗത്ത് ഇന്ത്യന്‍ ബാങ്ക് എ.ടി.എം കൗണ്ടറുകളിലാണ് ശനിയാഴ്ച പുലർച്ച രണ്ടരയോടെ മോഷണശ്രമം നടന്നത്. എ.ടി.എം മെഷീനുകളുടെ പുറം ചട്ടക്കൂട്ട് തുറന്നിട്ടുണ്ടെങ്കിലും പണമെടുക്കാന്‍ സാധിച്ചിട്ടില്ല. മോഷണശ്രമത്തിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ആളുകളെ തിരിച്ചറിയാനായിട്ടില്ല. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി. സംഭവത്തിനു പിന്നില്‍ പ്രൊഫഷണല്‍ സംഘങ്ങളല്ലെന്നും അന്വേഷണം ആരംഭിച്ചതായും പുതുക്കാട് എസ്.എച്ച്.ഒ. ടി.എന്‍. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.