ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിന്റെ നഷ്ടം ഭരണസമിതി അംഗങ്ങളിൽനിന്ന് ഈടാക്കാൻ ഉത്തരവ്

ഇ​രി​ങ്ങാ​ല​ക്കു​ട (തൃ​ശൂ​ർ): നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​രി​ങ്ങാ​ല​ക്കു​ട ടൗ​ൺ സ​ഹ​ക​ര​ണ ബാ​ങ്കി​ന് നേ​രി​ട്ട ന​ഷ്‌​ടം ബാ​ങ്ക് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഈ​ടാ​ക്കാ​ൻ സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വ്. 2014-19 കാ​ല​യ​ള​വി​ൽ പ്ര​വ​ർ​ത്തി​ച്ച ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എം.​പി. ജാ​ക്സ​ൻ, പി.​ജെ. തോ​മ​സ്, എ​ൽ.​ഡി. ആ​ന്റോ, ജ​സ്റ്റി​ൻ ജോ​ൺ, ടി.​ഐ. ജോ​സ​ഫ്, പി.​പി. തോ​മ​സ്, ഫി​ലോ മാ​ത്യു, ബേ​ബി ജോ​സ്, സു​ജ സ​ഞ്ജീ​വ് കു​മാ​ർ, ടി.​വി. ഹ​രി​ദാ​സ് എ​ന്നി​വ​രി​ൽ​നി​ന്ന് 20,29,640 രൂ​പ വീ​തം ഈ​ടാ​ക്കാ​നാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്റ് ര​ജി​സ്ട്രാ​റു​ടെ ഉ​ത്ത​ര​വി​ലു​ള്ള​ത്.

ഐ.​ടി.​സി എ​ന്ന പേ​ര് ഉ​പ​യോ​ഗി​ച്ച​തി​ന് കൊ​ൽ​ക്ക​ത്ത കോ​ട​തി​യി​ൽ കേ​സി​നാ​യി ജ​ന​റ​ൽ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച​ത് മൂ​ല​വും പു​തു​താ​യി ആ​രം​ഭി​ച്ച അ​ഞ്ച് ശാ​ഖ​ക​ളി​ലേ​ക്ക് സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ അ​നു​മ​തി ഇ​ല്ലാ​തെ തു​ക ചെ​ല​വ​ഴി​ച്ച​ത് മൂ​ല​വും ഉ​ണ്ടാ​യ ന​ഷ്ട​മാ​ണ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളു​ടെ പേ​രി​ൽ ചു​മ​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പം ഉ​ള്ള​വ​ർ എ​പ്രി​ൽ 24ന് ​ഓ​ഫി​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Irinjalakuda Town Co-operative Bank Loss: Order Issued to Recover Amount from Governing Body Members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.