പി.കെ.എസ് ജില്ല സമ്മേളനം തുടങ്ങി

ചാലക്കുടി: പട്ടികജാതി ക്ഷേമസമിതി ജില്ല സമ്മേളനത്തിന്​ ചാലക്കുടിയിൽ തുടക്കമായി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്‍റ്​ എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ അഡ്വ. കെ. ശാന്തകുമാരി എം.എൽ.എ, സെക്രട്ടറി അഡ്വ. കെ. സോമപ്രസാദ്, സംഘാടക സമിതി ചെയർമാൻ ബി.ഡി. ദേവസി തുടങ്ങിയവർ സംസാരിച്ചു. ഇരിങ്ങാലക്കുടയിൽനിന്നും കാടുകുറ്റിയിൽനിന്നും കൊടിമര ജാഥകൾ പൊതുസമ്മേളന നഗരിയിലെത്തി. ബി.ഡി. ദേവസി പതാകയുയർത്തി. ശനിയാഴ്ച പൊതുസമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അനുശോചിച്ചു ചാലക്കുടി: ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ മുകുന്ദപുരം, ചാലക്കുടി താലൂക്കുകളുടെ പ്രസിഡന്‍റ്,​ രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ച മുൻ എം.എൽ.എ യു.എസ്. ശശിയുടെ നിര്യാണത്തിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ചാലക്കുടി താലൂക്ക് കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ്‌ പി.ഡി. പോൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. പങ്കജാക്ഷൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ എം.കെ. സുനിൽ, ബെൻസൺ കണ്ണൂക്കാടൻ, ജിന്നി ഫ്രാൻസിസ്, ജോബി തോമസ്, അരുൺ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.