സ്മിതക്കായി സ്​നേഹവീട്​ ഒരുങ്ങുന്നു

സ്മിതക്കായി സ്നേഹവീട്​ ഒരുങ്ങുന്നു ഇരിങ്ങാലക്കുട: സ്വന്തം വീടെന്ന ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശി ഗുരുവിലാസം സ്മിത ചന്ദ്രന്‍റെ സ്വപ്നം യാഥാർഥ്യമാകുന്നു. നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെല്ലും ജനകീയ സമിതിയും സംയുക്തമായാണ് സ്നേഹഭവനം നിർമിച്ച് നൽകുന്നത്. കൊരിമ്പിശ്ശേരിയിൽ നടന്ന ചടങ്ങിൽ ഡോ. ആർ. ബിന്ദു നിർമാണോദ്​ഘാടനം നിർവഹിച്ചു. നഗരസഭ അനുവദിച്ച് നൽകിയ നാല്​ സെന്‍റ്​ സ്ഥലത്ത്​ ഏഴ്​ ലക്ഷത്തോളം രൂപ ചെലവിൽ 500 ചതുരശ്ര അടിയുള്ള വീടാണ്​ നിർമിക്കുന്നത്​. വിദ്യാർഥികൾ, അധ്യാപകർ, സാമൂഹികപ്രതിബദ്ധതയുള്ള പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് വീടൊരുങ്ങുക. യോഗത്തിൽ എൻ.എസ്.എസ് ടെക്​നിക്കൽ സെൽ കോഓഡിനേറ്റർ ഡോ. എസ്. അജിത അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ. കെ.ആർ. വിജയ, അമ്പിളി ജയൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജയൻ അരിമ്പ്ര സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷൈലജ ടീച്ചർ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.