എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം

കൊടുങ്ങല്ലൂർ: ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്തിലെ ജനപ്രതിനിധിയും എസ്.ഡി.പി.ഐ ആലപ്പുഴ മണ്ഡലം വൈസ്​ പ്രസിഡന്റുമായ നവാസ് നൈനയെ ആക്രമിച്ചു കൊലപ്പെടുത്താനുള്ള ആർ.എസ്.എസ് ശ്രമത്തിൽ പ്രതിഷേധിച്ച്​ എസ്.ഡി.പി.ഐ കൊടുങ്ങല്ലൂർ മേഖല കമ്മിറ്റി പ്രകടനം നടത്തി. സംസ്ഥാനത്ത് കലാപം അഴിച്ചുവിടാനുള്ള ആര്‍.എസ്.എസ്-ബി.ജെ.പി ആസൂത്രിത നീക്കത്തിന് തടയിടാന്‍ സര്‍ക്കാരും ആഭ്യന്തരവകുപ്പും അടിയന്തരമായി ഇടപെടണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത ജില്ല സെക്രട്ടറി എ.കെ. മനാഫ് ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി അംഗം മജീദ് പുത്തൻചിറ, കയ്പമംഗലം മണ്ഡലം സെക്രട്ടറി വാസിർ എറിയാട് എന്നിവരും സംസാരിച്ചു. മേഖല കമ്മിറ്റി അംഗങ്ങളായ വാസിർ, സലിം, ഫൈസൽ, നജാസ് എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.